Kaavalaai Chekavar

Album cover art for "Kaavalaai Chekavar" by Deepak Dev

Deepak Dev - Pop, Indian Pop

Kaavalaai Chekavar

0 Plays

Duration: 4:04

View ArtistView Album

Lyrics

Language:

[Verse 1] കാവലായി ചേകവരുണ്ടോ? ആശയായി നാളമൊന്നുണ്ടോ? കാടും ഈ കരയും കാക്കും വീരനേതോ? ചെഞ്ചിറയിൽ നൊന്തുപിടക്കും വൻപുഴയിൻ വീറും നോവും ആറ്റുവാൻ രാവിൽ ഏറും സൂര്യനേതോ? [Pre-Chorus] വെയിലിതിൽ മണ്ണുരുകുമ്പോൾ മാരിയായ് വിൺ തകരുമ്പോൾ ചില്ലകൾ ചേർത്ത് വിരിക്കും ആശയമേതോ? നാടുവാഴും രാജവേതോ? വാളുയർത്താൻ കൈയുണ്ടോ? [Chorus] നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ? ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ? ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം [Verse 2] ഉൾപൊടിൽ ചെന്തീപാട്ടും ആലയുടെ മടിയിലിന്ന് ആപത്തിൽ പാറി പയറ്റാൻ ചുരികയുണ്ടോ? മക്കളുടെ ചങ്കിൽ തറക്കും വിഷം തൊട്ട കൂരമ്പിൻ അമ്പ് ഊരി മാറ്റി മരുന്ന് പൊത്താൻ കോമരമുണ്ടോ? [Pre-Chorus] മഞ്ഞിതിൽ കാറ്റുയരുമ്പോൾ ചെങ്കടൽ ഓർമയാകുമ്പോൾ ചൂട് തന്നു പാടിയുറക്കാൻ ഈശ്വരനുണ്ടോ? ദേശം വാഴും തമ്പ്രാനാരോ? കാതിലോതാൻ ആളുണ്ടോ? [Chorus] നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ? ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം നിനവുണ്ടോ? നെഞ്ചുണ്ടോ? കനവുണ്ടോ? തീയുണ്ടോ? ഒരു ദേശമാകെ ഇന്നൊന്നാകണം അഞ്ചാതെ പിഞ്ചത്തെ പലതായി പിളരാതെ ഒരു വാനിൻ കീഴെ ഇന്നൊന്നാവണം [Outro] കുളിരുണ്ടോ? ഉശിരുണ്ടോ? ചൂടുണ്ടോ? ചുമയുണ്ടോ?ഒരു തിങ്കൾ പടയായിന്നൊന്നാകണം കരയാതെ പിഞ്ചാതെ തളിരായി തളരാതെ ഒഴുകയ്യായി ഈ മഞ്ഞായി ഒന്നാവണം കുളിരുണ്ടോ? ഉശിരുണ്ടോ? ചൂടുണ്ടോ? ചുമയുണ്ടോ?ഒരു തിങ്കൾ പടയായിന്നൊന്നാകണം കരയാതെ പിഞ്ചാതെ തളിരായി തളരാതെ ഒഴുകയ്യായി ഈ മഞ്ഞായി ഒന്നാവണം

Rate this song

Rate this song

0/5.0 - 0 Ratings

5
0.0% (0)
4
0.0% (0)
3
0.0% (0)
2
0.0% (0)
1
0.0% (0)

Loading comments...

Credits

Writers
  • Murali Gopi